EDAPPALLocal news
കെയർ വില്ലേജ് നിർമ്മാണത്തിന് തുടക്കമായി
എടപ്പാൾ: സമൂഹത്തിലെ അശരണർക്ക് അത്താണിയായി ജീവകാ രുണ്യപ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന എടപ്പാൾ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെയർ വില്ലേജ് നിർമ്മാണത്തിന് തുടക്കമായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസ് ലം തിരുത്തി സഫ ഷാജി തുടങ്ങിയവരും ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. ആധുനിക ഉപകരണങ്ങളോടുകൂടിയ റസിഡൻഷ്യൽ ഫിസിയോ തെറാപ്പി, സൈക്യാട്രി ക്ലിനി ക് ആൻഡ് കൗൺസലിങ്, പ്രി കാൻസർ ഡയഗ്നോസിസ് സെന്റർ, ലാബ്, ഫാർമസി, സ്ത്രീ ശാക്തീകരണ, തൊഴിൽ പരിശീ ലനം, ഉന്നതവിദ്യാഭ്യാസ കരി യർ ഗൈഡൻസ് എന്നിവയടക്കം അഞ്ചുനില കെട്ടിടമാണ് നിർമിക്കുന്നത്.