EDAPPAL

കെപിഎസ്എസ്പിയു കലോത്സവം: വിളംബര ജാഥ നടത്തി

എടപ്പാൾ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കലോത്സവത്തിന്റെ ഭാഗമായി എടപ്പാൾ ടൗണിൽ വിളംബര ജാഥ നടത്തി. ” ഇനിയും പൂക്കുന്ന നമ്മൾ” എന്ന പേരിൽ നടക്കുന്ന കലോത്സവത്തെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയായിരുന്നു വിളംബര ജാഥയുടെ ലക്ഷ്യം. വാദിഘോഷത്തോടെ നടന്ന ജാഥയിൽ നിരവധി പേർ പങ്കെടുത്തു.
കലോത്സവം ഞായറാഴ്ച എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പ്രശസ്ത സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം നിർവഹിക്കും. കെ. ടി. ജലീൽ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. മലപ്പുറം ജില്ലയിലെ 23 ബ്ലോക്ക്, ടൗൺ ഘടകങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം കലാപ്രതിഭകൾ ഒമ്പത് വേദികളിലായി വിവിധ മത്സരങ്ങളിൽ മാറ്റുരക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button