MALAPPURAM

കുഴൽപ്പണ കവർച്ച കേസില്‍ സംഘത്തലവൻ ഉൾപ്പെടെ മൂന്ന് പേര്‍ പിടിയിൽ

കുഴൽപ്പണ കവർച്ച കേസില്‍ സംഘത്തലവൻ ഉൾപ്പെടെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. 2021 നവംബറിൽ മലപ്പുറം കോടൂരിൽ വെച്ച് 80 ലക്ഷം രൂപയുടെ കുഴൽപണമാണ് സംഘം തട്ടിയെടുത്തത്. മുഖ്യപ്രതിയും കവര്‍ച്ച സൂത്രധാരനുമായ വയനാട് പുല്‍പ്പള്ളി സ്വദേശി സുജിത്ത് ,എറണാകുളം ഏഴാറ്റുമുഖം സ്വദേശി ശ്രീജിത്ത്‌ ഇവര്‍ക്ക് ഒളിത്താവളം ഒരുക്കിയ വയനാട് കുപ്പാടി സ്വദേശി ഷിജു എന്നിവരാണ് മലപ്പുറം പൊലീസിൻറെ പിടിയിലായത്. വയനാട് ഒളിസങ്കേതത്തിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.ഒളി സങ്കേതം വളയുന്നതിനിടയിൽ പൊലീസിനെ വെട്ടിച്ചു വനത്തിലേക്ക് കടന്നു കളഞ്ഞ കേസിലെ മുഖ്യ സൂത്രധാരൻ സുജിത്തിനെ മണിക്കൂറുകൾ തിരഞ്ഞാണ് വനത്തില്‍ നിന്ന് പിടികൂടിയത്. ഇയാൾ വധശ്രമ കേസുകളിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുഴൽപ്പണം തട്ടിയ കേസിൽ ഇനിയും അഞ്ച് പ്രതികളെ പിടികൂടാനുണ്ടെന്നും ഇവർക്കായി അന്വേഷണം ശക്തമാണെന്നും പൊലീസ് പറഞ്ഞു. വയനാട് ഒളി സങ്കേതത്തിൽ മുഖ്യ പ്രതിയുടെ കൂടെ ഉണ്ടായിരുന്ന വധശ്രമ കേസിൽ ഉൾപ്പെട്ട ജോബിഷ് ജോസഫ്, അഖിൽ ടോം, അനു ഷാജി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു പുൽപള്ളി പൊലീസിന് കൈമാറി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button