CHANGARAMKULAMLocal news

ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ യുമായി ഒരാൾ പിടിയിൽ

സംഭവം ചങ്ങരംകുളത്ത്

എടപ്പാൾ: സിന്തെറ്റിക് മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി ഒരാൾ പിടിയിൽ. ആലങ്കോട് സ്വദേശി  അജ്മലാണ് എക്സൈസിന്റെ പിടിയിലായത്. ലോക് ഡൗൺ പ്രമാണിച്ച്  പൊന്നാനി എക്സൈസ് റേഞ്ച് ഇൻസ്പെക്ട്രറുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പട്രോളിങ്ങിനിടെയാണ്  കക്കിടിപ്പുറം ചങ്ങരംകളം റോഡിൽ വെച്ച് പിടിയിലായത്. മാർക്കറ്റിൽ ഏകദേശം മൂന്ന് ലക്ഷം വിലവരുന്ന മാരക മയക്കുമരുന്നായ 60 ഗ്രാം  എം.ഡി.എം.എ യും, അഞ്ച് ഗ്രാം ചരസുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. എക്സസൈസ് ഇൻസ്പെക്ടർ ദാമോദരൻ , പ്രിവന്റീവ് ഓഫീസർ പഗേഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ , സജിത്ത് , സൂരജ് , അരുൺ രാജ് , വനിത സിവിൽ എക്സൈസ് ഓഫീസറായ ജ്യോതി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button