CHANGARAMKULAMLocal news
ചാലിശ്ശേരി പഞ്ചായത്തിലെ ആദ്യ വനിത ഓട്ടോ ഡ്രൈവർ ആയി അജിത മണികണ്ന്‍
കഴിഞ്ഞ ജനുവരി 30-ആം തീയതി ഡ്രൈവിംഗ് ലൈസൻസ് എടുത്ത അജിത മണികണ്ഠൻ പുതിയ ഇലക്ട്രിക് ഓട്ടോ ലോണായി എടുക്കുകയും ഇപ്പോൾ പരിസരപ്രദേശങ്ങളിൽ അറിയാവുന്നവർ വിളിക്കുമ്പോൾ ചെറിയതോതിൽ വാടകയ്ക്ക് ഓട്ടം നടത്തി വരികയുമാണ്.
ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലുള്ള ഓട്ടോസ്റ്റാൻഡിൽ തന്റെ ഓട്ടോ വാടകയ്ക്കായി ഇടാനാണ് മണികണ്ഠന്റെ ഉദ്ദേശം.
മണികണ്ഠൻ അജിത ദമ്പതികളുടെ മൂത്തമകൾ അനാമിക ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം തരത്തിലും രണ്ടാമത്തെ മകൾ അവന്തിക വേണാട് എസ്. ആർ.വി. എൽ.പി സ്കൂളിൽ മൂന്നംതരത്തിലുമാണ് പഠിക്കുന്നത്.രണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസമടക്കം കുടുംബജീവിതം മുന്നോട്ട് നയിക്കാൻ പാടുപെടുന്ന മണികണ്ഠനെയും അജിതയെയും സഹായിക്കാൻ നാട്ടുകാർ ഇപ്പോഴും സർവ്വസന്നദ്ധരാണെന്ന് വാർഡ് മെമ്പർ സജിത ഉണ്ണികൃഷ്ണൻ പറഞ്ഞു.