EDAPPALLocal news

നജീബിൻ്റെ സത്യസന്ധതയ്ക്ക് 916 തിളക്കം

എടപ്പാൾ: വീണുകിട്ടിയ രണ്ടു പവനോളം വരുന്ന സ്വർണാഭരണം തിരിച്ചു നൽകി നജീബ് നെല്ലിശ്ശേരി.സ്കൂൾ കാൻ്റീൻ ജീവനക്കാരനായ ഇയാൾക്ക് കഴിഞ്ഞ ദിവസം വൈകീട്ട് പൂക്കരത്തറയിൽ നിന്നുമാണ്  സ്വർണാഭരണം കളഞ്ഞ് കിട്ടിയത് തുടർന്ന് ചങ്ങരംകുളം സ്റ്റേഷനിലെത്തി പോലീസിന് കൈമാറുകയായിരുന്നുനവമാധ്യമങ്ങളിൽ  സ്വർണാഭരണം വീണുകിട്ടിയവിവരം പങ്ക് വച്ചതോടെ ഉടമയെത്തുകയായിരുന്നു. ചൊവ്വാഴ്ച കാലത്ത് സ്റ്റേഷനിലെത്തി പോലീസ് സാന്നിദ്ധ്യത്തിൽ നജീബ് തന്നെ ആഭരണം കൈമാറുകയായിരുന്നു. ഏറെ സാമ്പത്തിക പ്രതിസന്ധിയിലും വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകാൻ കാണിച്ച മനസ്സിനെ ഉടമ അഭിനന്ദിച്ചു.പുലിക്കാട് സ്വദേശിയായ നവവധുവിൻ്റേതായിരുന്നു ആഭരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button