EDAPPAL

കുറ്റിപ്പുറം റോഡിൽനിന്ന് പട്ടാമ്പി റോഡിലേക്കുള്ള ബൈപ്പാസ് യാഥാർഥ്യമായി

എടപ്പാൾ : സംസ്ഥാനപാതയിൽ എടപ്പാൾ-കുറ്റിപ്പുറം റോഡിൽനിന്ന് പട്ടാമ്പി റോഡിലേക്ക് പ്രവേശിക്കാനുള്ള ബൈപ്പാസ് റോഡ് ഒടുവിൽ യാഥാർഥ്യമായി.

To advertise here, Contact Us

കുറ്റിപ്പുറം ടൗണിലെ ഗതാഗതക്കുരുക്കിന് വലിയൊരളവോളം പരിഹാരമാകുന്നതാണ് ഈ റോഡ്.

കാലങ്ങളായി ഇടവഴിപോലെ വാഹനങ്ങൾക്കു പോകാൻ സൗകര്യമില്ലാതെ കിടന്നിരുന്ന ഈ വഴി പ്രദേശവാസികളുടെ സഹകരണത്തോടെ വീതികൂട്ടിയും വയലിലൂടെ പരസ്‌പരം ബന്ധിപ്പിച്ചുമാണ് റോഡ് യാഥാർഥ്യമാക്കിയത്. റൈഹാൻ പാടത്തുനിന്ന് 250 മീറ്ററോളം ദൂരം ഉപയോഗയോഗ്യമല്ലാതെ കിടന്നിരുന്ന ഭാഗം മണ്ണിട്ടുയർത്തി 12 അടി വീതിയിൽ റോഡാക്കി. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡുകളുടെ അവശിഷ്ടങ്ങൾ ഗ്രാമപ്പഞ്ചായത്തംഗം നൽകിയ അപേക്ഷ പരിഗണിച്ച് ജല അതോറിറ്റിയും പഞ്ചായത്തും സർക്കാരും നൽകിയ അനുമതിപ്രകാരം അനുവദിച്ച് 250 ലോഡോളം മണ്ണ് ഇതിനായി ഉപയോഗിച്ചു. ചന്തക്കുന്നിലേക്ക് കയറുന്ന ഭാഗത്ത് ഒൻപതടി വീതിയുള്ള ഭാഗം വീതികൂട്ടാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

ഇതോടെ കുറ്റിപ്പുറം റോഡിലും എടപ്പാൾ ടൗണിലും ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ടൗണിൽ പ്രവേശിക്കാതെ പട്ടാമ്പി റോഡിലേക്ക് വലിയ വാഹനങ്ങൾക്കടക്കം എത്താനാകും.

ചടങ്ങിൽ ഗ്രാമപ്പഞ്ചായത്തംഗം ഇ.എസ്. സുകുമാരൻ അധ്യക്ഷതവഹിച്ചു.

മുൻ പ്രസിഡന്റ് കഴുങ്ങിൽ മജീദ്, വിജയൻ പത്തായപ്പറമ്പിൽ, ഗിരീഷ് അണ്ണക്കമ്പാട്, ദാസൻ പന്തപ്പറമ്പിൽ, പി.കെ. ബൈജു, കെ. റഷീദ്, വി.വി. വിബീഷ് എന്നിവർ പ്രസംഗിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ഇ.എസ്. സുകുമാരന്റെ ശ്രമഫലമായി ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്താണ് എടപ്പാൾ റൈഹാൻ-ചന്തക്കുന്ന് ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button