KERALA

കുന്നംകുളത്ത് പെട്രോൾ പമ്പുകളിൽ മോഷണം നാല് ലക്ഷത്തോളം രൂപ
മോഷ്ടിച്ചു

കുന്നംകുളത്ത് രണ്ട് പെട്രോൾ പമ്പുകളിൽ കവർച്ച, നാല് ലക്ഷം രൂപയോളം കവർന്നു. കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി.
പട്ടാമ്പി റോഡിലെ കയറ്റത്തെ പള്ളിക്ക് മുൻപിലുള്ള പമ്പിലും യൂണിറ്റി ആശുപത്രിക്ക് അടുത്ത് മാള പമ്പിലും ആണ് ഇന്നലെ രാത്രിയിൽ മോഷണം നടന്നത്.
പട്ടാമ്പി റോഡിലെ പെട്രോൾ പമ്പിൽ നിന്നും ഷെൽഫിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കപ്പെട്ടു. ഇന്നലത്തെ കളക്ഷൻ ഉൾപ്പെടെ വലിയ തുകയാണ് നഷ്ടമായത്.

മാള പമ്പിൽ സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ളവ നശിപ്പിച്ചാണ് മോഷണം നടത്തിയത്. പണം ഇവിടെ സൂക്ഷിക്കാത്തതിനാൽ ഇത് നഷ്ടപ്പെട്ടില്ല. ചെറിയ തുക മാത്രമാണ് മാള പമ്പിൽ നിന്നും പോയിട്ടുള്ളത്. ആറു മാസം മുൻപും സമാന രീതിയിൽ ഇവിടെ മോഷണം നടന്നിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button