കുട്ടികൃഷ്ണമാരാർ ജന്മവാർഷികവും,കുട്ടികൃഷ്ണമാരാർ സ്മാരക സെമിനാർ ഹാൾ ഉദ്ഘാടനവും നടന്നു.
ആലത്തിയൂർ : കുട്ടികൃഷ്ണമാരാർ 125-ാം ജന്മവാർഷികവും തൃപ്രങ്ങോട് ഗ്രാമപഞ്ചാത്ത് നിർമ്മിച്ച കുട്ടികൃഷ്ണമാരാർ സ്മാരക സെമിനാർ ഹാൾ ഉദ്ഘാടനവും ആലത്തിയൂർ ഒട്ടുംപുറത്ത് വച്ച് ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. ബഹു : തവനൂർ എം. എൽ. എ ഡോ: കെ. ടി ജലീൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന അനുസ്മരണ പ്രഭാഷണത്തിൽ പ്രൊഫ : കെ.ഇ.എൻ കുഞ്ഞഹമ്മദ്, പ്രൊഫ : എംഎം നാരായണൻ , എൻ. പ്രമോദ് ദാസ് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി അബ്ബാസ് പി പി റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ നേർന്ന് കൊണ്ട് എം. പി അബ്ദുൾ ഫുക്കാർ, വൈസ് പ്രസിഡന്റ് , എം. പി റഹീന വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കെ.മൊഹമ്മദ് ഫിറോസ്, പികെ കമറുദ്ദീൻ, പി കിഷോർ , പി സുഭാഷ്, എം ഷാജിർ, കെപി ഗണേശൻ, വി. കെ റഫീഖ് , ഇ. ഷംസുദ്ദീൻ, ,മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പ്രൊഫ & ഡോ. വി. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.