Uncategorized

കിണർ ഇടിഞ്ഞു താഴ്ന്നു

പൊന്നാനി : നെയ്‌തല്ലൂരിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. നെയ്‌തല്ലൂർ മൂച്ചിക്കൽ ഊരംപുള്ളി യാഹുവിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.

ബുധനാഴ്ച പുലർച്ചെയാണ് വീട്ടുവളപ്പിലെ കിണർ ഭൂമിക്കടിയിലേക്ക് താഴ്ന്നത്. അത്താഴത്തിനായി യാഹുവും വീട്ടുകാരും എണീറ്റ സമയത്ത് പുറത്ത് വലിയ ശബ്ദം കേട്ടതിനെത്തുടർന്ന് വീട്ടുകാർ പുറത്തെത്തി നോക്കിയപ്പോഴാണ് കിണർ പൂർണമായും ഭൂമിയിലേക്ക് താഴ്ന്നതായി കണ്ടത്. കിണറിനകത്തെ മൂന്ന് മോട്ടോറുകളിൽ ഒരെണ്ണം കിണറിനടിയിൽപെട്ടു. സമീപവാസികളുൾെപ്പടെ വെള്ളം ശേഖരിച്ചിരുന്ന കിണറായിരുന്നു ഇതെന്ന് യാഹു പറഞ്ഞു.

42 വർഷം പഴക്കമുള്ള കിണറിന് 12 കോൽ താഴ്ചയാണ്. സംഭവത്തെത്തുടർന്ന് ജിയോളജി വകുപ്പ്‌ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. തഹസിൽദാർക്കും വില്ലേജ് അധികൃതർക്കും പരാതിയും നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button