CHANGARAMKULAM

ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: വട്ടംകുളം കനിവ് ബഡ്സ് സ്കൂളിൽ വെച്ച് ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു.
ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിന് വേണ്ടി അവരുടെ അംഗപരിമിതി പരിശോധിച്ച് ഉപകരണങ്ങളുടെ അളവെടുക്കുന്നതിനും ശാരീരിക ക്ഷമത പരിശോധിക്കുന്നതിനും ഡോ.വിജീഷ് നേതൃത്വം നൽകി.

ഉപകരണങ്ങൾ കാല താമസമില്ലാതെ വിതരണം ചെയ്യാൻ ഐസിഡിഎസ് ഓഫീസർ കൃഷ്‌ണേന്ദു ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. എ നജീബ് അധ്യക്ഷത വഹിച്ചു. മൻസൂർ മരയങ്ങാട് (ആരോഗ്യ വികസന സമിതി ചെയർമാൻ) സ്വാഗതം പറഞ്ഞു. വിഭിന്ന ശേഷിക്കാരായ ആളുകളെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തിച്ചു പരിശോധനകൾക്കു വിധേയമാക്കി.

അംഗ പരിമിതിയുള്ളവരുടെ കുറവുകൾ അവരുടെ മാനസിക ധൈര്യത്തെ തളർത്തരുതെന്നും, അവരിലെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു സമൂഹത്തോടൊപ്പം ചേർത്ത് നടത്താൻ അവരെ പ്രാപ്തരാക്കാൻ കുടുംബങ്ങളും രക്ഷിതാക്കളും സദാ ജാഗരൂകരാവണമെന്നും ഉദ്ഘടന പ്രസംഗത്തിൽ പ്രസിഡന്റ്‌ ആഹ്വനം ചെയ്തു. കുടുംബശ്രീ പ്രവർത്തകർ, ബഡ്സ് സ്കൂൾ അധ്യാപകർ, മെമ്പർ അക്‌ബർ പനച്ചിക്കൽ, അഹമ്മദ്‌ മൂതൂർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button