Local news

കാവിലക്കാട് ടൗണിനെയും തീരദേശ ഹൈവേയെയും ബന്ധിപ്പിക്കുന്ന നായർത്തോട് പാലത്തിന്റെ നിർമാണ അവസാന ഘട്ടത്തിലേക്ക്

പുറത്തൂർ: പുറത്തൂർ കാവിലക്കാട് ടൗണിനെയും നിർദിഷ്ട തീരദേശ ഹൈവേയേയും ബന്ധിപ്പിക്കുന്ന നായർത്തോട് പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്.
കെ ആർ എഫ് ബി യുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോർപ്പറേറ്റീവ് സൊസൈറ്റിക്കാണ് പാലത്തിൻറെ നിർമ്മാണ ചുമതല. കിഫ്ബി പദ്ധതി പ്രകാരം 46 .89 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി ചെലവഴിച്ചിരിക്കുന്നത്. തവനൂർ നിയോജകമണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിൽ നിന്ന് തിരൂർ – പൊന്നാനി പുഴയ്ക്ക് കുറുകെ 433 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. ഇൻ ലാൻഡ് വാട്ടർ വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ മാനദണ്ഡങ്ങൾ അനുസരിച്ച് നടുവിലുള്ള സ്പാനിന് 55 മീറ്റർ നീളവും ആറുമീറ്റർ ഉയരവും നൽകിയിട്ടുണ്ട്. പാലം യാഥാർത്ഥ്യമാകുന്നതോടെ പടിഞ്ഞാറേക്കരയിൽ നിന്നും ചമ്രവട്ടം ഭാഗത്തേക്കുള്ള ദൂരം 10 കിലോമീറ്റർ ആയി കുറയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button