ചങ്ങരംകുളം സബ്ട്രഷറിക്ക് സ്വന്തം കെട്ടിടം നിർമിക്കുക – പെൻഷണേഴ്സ് യൂണിയൻ
ചങ്ങരംകുളം:ചങ്ങരംകുളം സബ്ട്രഷറിക്ക് ആലങ്കോട് പഞ്ചായത്ത് വിട്ടു നൽകിയ സ്ഥലത്ത് സ്വന്തം കെട്ടിടം നിർമിക്കാൻ നടപടി എടുക്കണമെന്ന് ചങ്ങരംകുളത്ത് നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ട്രഷറിക്ക് സ്വന്തം സ്ഥലം വിട്ട് നൽകിയിട്ടും ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വാടകക്കെട്ടിടം വിട്ടു കൊടുക്കണം എന്ന് ആവശ്യപ്പെട്ട് ഉടമ കോടതിയെ സമീപിച്ചിരിക്കയാണ്. എന്നിട്ടും അവഗണ തുടരുന്നതിൽ സമ്മേളനം പ്രതിഷേധിച്ചു. ആലങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ശിവശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.പി. ശ്രീധരൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ വി.വി. കരുണാകരൻ, തസ്നീം ബഷീർ, വി.വി. ഭരതൻ, പി.എം. സതീശൻ, എ.വി. ദിവാകരൻ, ടി. കൃഷ്ണൻ നായർ, വി.രാമകൃഷ്ണൻ മാസ്റ്റർ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, പി.എൻ. കൃഷ്ണമൂർത്തി ഇ. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ.പി. ശ്രീധരൻ മാസ്റ്റർ (പ്രസിഡണ്ട്), പി.എം. സതീശൻ (സെക്രട്ടറി), എ.വി. ദിവാകരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.