Tech

നെറ്റ് ഇല്ലെങ്കിലും G Pay ചെയ്യാം; ഇനി ഓഫ്‌ലൈനായും UPI സേവനങ്ങള്‍ ലഭിക്കും

പോക്കറ്റിലും പേഴ്‌സിലും പണം വച്ചുകൊണ്ട് നടക്കുന്നവര്‍ ഇന്ന് വിരളമാണ്. എല്ലാവരും ഡിജിറ്റല്‍ പണമിടപാടുകളെയാണ് ആശ്രയിക്കുന്നത്. പണമിടപാടിന് യുപിഐ സംവിധാനങ്ങളെ ആശ്രയിക്കുന്നത് എളുപ്പവുമാണ്. എന്നാല്‍ നെറ്റില്ലാത്തതിന്‍റെ പേരില്‍ യുപിഐ വഴി പണം നല്‍കാന്‍ സാധിക്കാതെ കുടുങ്ങിപ്പോയവരും ഉണ്ട്. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് ബില്‍ അടയ്ക്കാന്‍ നേരം നെറ്റില്ലെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ. എന്നാല്‍ ഇനി നെറ്റില്ലാത്തതിന്‍റെ പേരില്‍ പണമിടപാട് തടസ്സപ്പെടില്ല. യുപിഐയില്‍ ഇനി ഓഫ്‌ലൈനായും പണമിടപാട് നടത്താം.

ഇത്തരത്തില്‍ പണമിടപാട് നടത്തുന്നതിന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്ന് *99 # ഡയല്‍ ചെയ്യുക.എന്‍.പി.സി.ഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) അവതരിപ്പിച്ച യു.എസ്.എസ്.ഡി (അണ്‍സ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) അധിഷ്ഠിത സേവനമാണിത്. ഇതിലൂടെ പണം അയയ്ക്കുവാനും ബാലന്‍സ് പരിശോധിക്കുവാനും സാധിക്കും. ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറവുള്ള പ്രദേശങ്ങളില്‍ ഈ സേവനത്തെ ആശ്രയിക്കാം. *99# എന്ന നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ വരുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഓഫ്‌ലൈന്‍ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്യാം. ഐഎഫ്എസ്‌സി കോഡും ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇതിനായി ആവശ്യമാണ്. ഇനി നിങ്ങള്‍ക്ക് ഓഫ്‌ലൈന്‍ സേവനങ്ങള്‍ ആവശ്യമില്ലെങ്കിലും ഈ നമ്പറില്‍ ബന്ധപ്പെട്ട് അത് ചെയ്യാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button