EDAPPAL

കപ്പൂർ ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റി (കാഫ്‌കോ) പ്രവർത്തനമാരംഭിച്ചു

കുമരനെലൂർ : കപ്പൂർ ഗ്രാമപഞ്ചായത്ത് കാഞ്ഞിരത്താണിയിൽ കപ്പൂർ ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റി (കാഫ്‌കോ) പ്രവർത്തനമാരംഭിച്ചു. തദ്ദേശ സ്വയം ഭരണ,എക്സൈസ് വകുപ്പ് മന്ത്രി അഡ്വ.എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ സൊസൈറ്റിയുടെ ആദ്യ നിക്ഷേപ വായ്പ പദ്ധതികൾ പ്രഖ്യാപനം നടത്തി. ശ്രീ ബാഹുലേയൻ പൊന്നുള്ളി ആദ്യ നിക്ഷേപം, സംഘം ഓണററി സെക്രട്ടറി കെ. മൂസക്കുട്ടിക്ക് കൈമാറി.

സൊസൈറ്റി പ്രസിഡൻറ് അഡ്വക്കേറ്റ് സുനിൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് എം കെ ഷാജഹാൻ സ്വാഗതം പറഞ്ഞു. ശ്രീ വി. കെ ചന്ദ്രൻ, പി.എൻ മോഹനൻ, ശ്രീ. ടി.പി മുഹമ്മദ് മാസ്റ്റർ, കെ.വി ആമിനകുട്ടി, ശ്രീ.വി. കെ റവാസ്, ശ്രീമതി എൻ.വി സൽമത്ത് ടീച്ചർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശ്രീ.രാജീവ് പാറയിൽ, ശ്രീ.എം.വി അലി, ശ്രീ.നാരായണൻ കുട്ടി, ശ്രീ.വൈശാഖ്, ശ്രീ. കെ.വി ബാലകൃഷ്ണൻ, ശ്രീ.എം.പി കൃഷ്ണൻ, ശ്രീ.വി. കെ മനോജ് കുമാർ, ശ്രീ.പി. കെ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഭരണസമിതി അംഗം വി.യു സുജിത നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button