CHANGARAMKULAMLocal news

കനത്ത മഴ മലപ്പുറം ചങ്ങരംകുളത്ത് ഹൈവേ ജംഗ്ഷനിൽ മരം കടപുഴകി വീണ് വൻ ദുരന്തം ഒഴിവായി

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് ചങ്ങരംകുളത്ത് ഹൈവേ ജംഗ്ഷനിൽ മരം കടപുഴകി വീണ് വൻ ദുരന്തം ഒഴിവായി.ഹൈവേ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന വില്ലേജ് കെട്ടിടത്തിൽ നിന്നിരുന്ന തേക്കാണ് റോഡിലേക്ക് മറിഞ്ഞത്.ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം .തിരക്കേറിയ പാതയിൽ അപകട സമയത്ത് കാൽനടയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.മരം വീഴുന്ന സമയത്ത് നടന്ന് വന്ന വഴിയാത്രികൻ തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും ചങ്ങരംകുളം പോലീസും വില്ലേജ് അധികൃതരും സ്ഥലത്ത് എത്തി മരം മുറിച്ച് മാറ്റി ഗതാഗത തടസം ഒഴിവാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button