CHANGARAMKULAM

കടവല്ലൂർ പാടത്ത് സാമൂഹ്യ വിരുദ്ധർ തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി

ചങ്ങരംകുളം:സംസ്ഥാന പാതയിലെ തൃശ്ശൂർ – മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത് റോഡിന്റെ ഇരുവശങ്ങളിലും
നിറഞ്ഞ് കൂടിയ മാലിന്യം നിക്കം ചെയ്യൽ ആരംഭിച്ചു.പെതുപ്രവർത്തകനായ രാജൻ കടവല്ലൂരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. രാത്രിയുടെ മറവിൽ നിരവധി ആളുകളാണ് പാതയോരത്ത് മാലിന്യം തള്ളുന്നത്.കക്കൂസ് മാലിന്യം,ഭക്ഷണാവശിഷ്ടങ്ങൾ, അറവുമാലിന്യം, മദ്യക്കുപ്പികൾ എല്ലാം നിറഞ്ഞ് കടവല്ലൂർ പാടവും പാതയോരവും വൃത്തിഹീനമായി ദുർഗന്ധം നിറഞ്ഞിരിക്കുകയാണ്.
സംസ്ഥാന പാതയുടെ ഇരു വശങ്ങളിലെ കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലാണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത്. വാഹന യാത്രക്കാർക്ക് പോലും ദുർഗന്ധം വമിക്കുന്ന രീതിയിൽ കടവല്ലൂർ പാടം മാറി,പാതയോരത്ത് വിവിധ സ്ഥലങ്ങളിലായി ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായ് തള്ളിയ മാലിന്യങ്ങൾ തെരുവുനായകൾ വലിച്ച് റോഡിലേക്ക് ഇടുന്നതിനെ തുടർന്ന് യാത്രക്കാർക്ക് ദുരിതമായിരിക്കയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button