EDAPPALLocal news
കടലേറ്റം ശക്തമായി ആളുകൾ വീടൊഴിഞ്ഞു തുടങ്ങി
പൊന്നാനി : പൊന്നാനിയിൽ കടലേറ്റം ശക്തമായതോടെ ആളുകൾ വീടൊഴിഞ്ഞു തുടങ്ങി. പൊന്നാനി മുതൽ പാലപ്പെട്ടി വരെയുള്ള ഭാഗങ്ങളിലെ കടലോര പ്രദേശത്ത് താമസിക്കുന്നവരാണ് വീടൊഴിഞ്ഞു തുടങ്ങിയത്.കടലേറ്റം ശക്തമായതോടെ തീരം കൂടുതൽ കടലെടുക്കുകയാണ്.കടൽ ഭിത്തിയില്ലാത്ത പ്രദേശങ്ങളിലാണ് ദുരിതം ഇരട്ടിയായത്.ഭീഷണി നേരിടുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്ന് പോലീസ് നിർദേശം നൽകി.നിലവിൽ പുതുപൊന്നാനി ഭാഗത്താണ് കൂടുതൽ കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നത്.