EDAPPALLocal news
എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ ‘കേര സമൃദ്ധി’ പദ്ധതിക്ക് തുടക്കം
എടപ്പാൾ: ഗ്രാമ പഞ്ചായത്തിൽ
‘കേര സമൃദ്ധി’
പദ്ധതിക്ക് തുടക്കം കുറിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി
നല്ലയിനം വിത്തു തേങ്ങ വാങ്ങി മുളപ്പിച്ച് വീടുകളിൽ കുഴിച്ചിട്ട് പരിപാലിക്കുന്ന പദ്ധതിയാണ് “കേരസമൃദ്ധി”
പദ്ധതി. കോലളമ്പിലെ തൊഴിലുറപ്പ് നേഴ്സറിയിൽ
3000 വിത്ത് തേങ്ങകളാണ്
മുളപ്പിക്കുന്നത്.
വിത്ത് നടീലിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.വി
സുബൈദ നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.
അസി: എഞ്ചിനീയർ
സുധീപ് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു.
സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാർ
ക്ഷമാറഫീഖ്,
എ.ദിനേശൻ, ഷീന എം.പി.
തുടങ്ങിയവർ സംസാരിച്ചു.ഓവർസീയർ അനൂപ് സ്വാഗതവും
പി വി.ദ്വാരകനാഥൻ നന്ദിയും രേഖപ്പെടുത്തി.