ഓപറേഷൻ ഡെസിബൽ:മലപ്പുറം ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയത് 4.04 ലക്ഷം
മലപ്പുറം: അതിശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ കഴിഞ്ഞ ദിവ സങ്ങളിലായി എൻഫോഴ്സ്മെന്റ് വിഭാഗം നട ത്തിയ പരിശോധനയിൽ പിഴയായി ഈടാക്കിയത് 4.04 ലക്ഷം രൂപ. മൊത്തം 342 പേർക്കെതിരെ യാണ് നടപടി സ്വീകരിച്ചത്. ഇതിൽ 29 പേരിൽനി ന്ന് സൈലൻസർ മാറ്റിയതിനാണ് പിഴ ഈടാക്കി യത്. ഇവരിൽ നിന്നും 1.45 ലക്ഷം രൂപയാണ് ലഭി ച്ചത്. അതിശബ്ദമുള്ള ഹോണുകൾ പിടികൂടുന്ന തിനായി ആരംഭിച്ച ‘ഓപറേഷൻ ‘ഡെസിബലി ‘ൻറ ഭാഗമായാണ് നടപടി.
ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. സു രേഷ് കുമാറിന്റെ നിർദേശപ്രകാരം എൻഫോ ഴ്സ്മെൻറ് വിഭാഗം ഉദ്യോഗസ്ഥരുടെയും വിവിധ സബ് ഓഫിസ് ഉദ്യോഗസ്ഥരുടെയും നേതൃത്വ ത്തിലായിരുന്നു പരിശോധന. തിരൂരങ്ങാടി, പൊ ന്നാനി, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, മ ഞ്ചേരി, നിലമ്പൂർ, തിരൂർ, വളാഞ്ചേരി, കോട്ടക്കൽ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബസ് സ് റ്റാൻഡുകൾ കേന്ദ്രീകരിച്ചുമാണ് പരിശോധന. വ രുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആ ർ.ടി.ഒ കെ.കെ. സുരേഷ് കുമാർ പറഞ്ഞു.