ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക: ചെറുകിട കച്ചവടക്കാര്‍ക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുക ;പി.ഡി.പി
എടപ്പാൾ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ചെറുകിട കച്ചവടക്കാര്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ എന്നന്നേക്കുമായി അടച്ചു പൂട്ടേണ്ട അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. മാസങ്ങളായി അടച്ചിടപ്പെട്ട തങ്ങളുടെ സ്ഥാപനങ്ങളിലെ സ്റ്റോക്ക് നശിച്ച് പോകുന്ന സാഹചര്യവും വായ്പകളിന്മേലുള്ള പലിശ കുന്നുകൂടി വലിയ ബാധ്യതകള്‍ വന്ന് ചേരുകയുമാണ്.
പലചരക്ക് ,പച്ചക്കറി ഒഴികെയുള്ള മുഴുവന്‍ ചെറുകിട വ്യാപാരികളും അടച്ചുപൂട്ടലിന്റെ നിയന്ത്രണത്തില്‍ വീര്പ്പുമുട്ടിക്കഴിയുന്പോള് തന്നെ ഓണ്‍ലൈന്‍ കുത്തകകള്‍ക്ക് യഥേഷ്ടം വിപണി തുറന്ന് കൊടുക്കുകയും ദിനംപ്രതി നഗര ഗ്രാമ വ്യത്യാസമില്ലാതെ കോടികളുടെ ബിസിനസ് നടത്തിക്കൊണ്ടിരിക്കുകയുമാണ്. ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാര്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയും ലക്ഷങ്ങളുടെ കടക്കാരായി മറ്റൊരു ജീവിത മാര്‍ഗം അന്വേഷിക്കേണ്ട അവസ്ഥയിലാണുള്ളത്. വിപണിയിലെ ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കാനും ചെറുകിട വ്യാപാരികള്‍ക്ക് പിടിച്ച് നില്ക്കാന് കഴിയുന്ന ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ അടിയന്തിര നടപടി കൈക്കൊള്ളണം. നിലവിലുള്ള ബാങ്ക് വായ്പകള്‍ക്ക് പലിശയിളവും , തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കാനും , പലിശ രഹിത വായ്പകള്‍ അനുവദിക്കാനും സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
???????????????? ????????????????????
ഗ്രൂപ്പിൽ അംഗമാകാൻ????
https://chat.whatsapp.com/KaWA4PLP5Le8LqqzRGImRV
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.????
https://bit.ly/30cvX