EDAPPAL

ഐ.ജി.എഫ്.കെ ദേശിയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ എസ്.എ വേൾഡ് സ്കൂളിന് മികച്ച വിജയം.

എടപ്പാൾ: പടിഞ്ഞാറങ്ങാടി എസ് എ വേൾഡ് സ്കൂളിൻ വേണ്ടി ദേശിയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അതിന് പ്രാപ്തരാക്കിയ ട്രൈനേഴ്സിനെയും അനുമോദിച്ചു. കോഴിക്കോട് മുക്കത്ത് വെച്ച് നടന്ന ഐ ജി എഫ് കെ ദേശിയ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് എസ് എ വേൾഡ് സ്കൂൾ 11 സ്വർണം, 8 വെള്ളി, 37 വെങ്കല മെഡലുകൾ എന്നിവ നേടി ഓവർ ഓൾ മൂന്നാം സ്ഥാനം നേടികൊണ്ട് മികച്ച വിജയം കരസ്തമാക്കിയത്.
വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വേണ്ടി സ്കൂളിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് ഷൊർണൂർ എം എൽ എ പി മമ്മിക്കുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. അയ്യൂബി എജുസിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖ് സഅദി അധ്യക്ഷത വഹിച്ചു. രോഗ്രാം കോർഡിനേറ്റർ ഷബീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ കരാട്ടെ അക്കാദമി ട്രൈനറും പതിമുന്ന് ഗിനെസ്സ് റെക്കോർഡുകൾക്ക് ഉടമയുമായ ഗിനെസ്സ് സൈദലവി ആനക്കര, അയ്യൂബി എജുസിറ്റി ജോയിന്റ് സെക്രട്ടറി സി സൈദലി, സ്കൂൾ പ്രിൻസിപ്പൽ സിദീഖ് വി ടി, സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ഫാഹിദ് റഹ്മാൻ ഒറവിൽ, സ്കൂൾ അഡ്മിൻ ഷംഫിൽ പി എസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button