PONNANI

ഐ.എൻ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽയുദ്ധവിരുദ്ധ റാലി യും സംഗമവും നടത്തി

പൊന്നാനി: ലോക തൊഴിലാളി ദിനമായ മെയ് ദിന ത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽയുദ്ധവിരുദ്ധ റാലി യും സംഗമവും നടത്തി.ലോക സമാധാനവും, നിരപരാധികളായ മനുഷ്യരുടെയും, നിഷ്‌ക്കളങ്കരായ കുട്ടികളുടെ ജീവൻ അപഹരിക്കുകയും, സാമ്പത്തിക പ്രതിസന്ധിയും ,വികസന വിരുദ്ധതയും,തൊഴിൽ മേഖലയുടെ തകർച്ചയും സൃഷ്‌ടിക്കുന്ന യുദ്ധങ്ങൾക്കെതിരെജനമന:സാക്ഷി ഉണർത്തുവാനാണ്യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചത്.പശ്‌ചിമേഷ്യയിലെ യുദ്ധ ഭീകരാ അന്തരീക്ഷം നാടിൻ്റെ സമ്പദ് ഘടനതകർക്കുകയും തൊഴിലാളികൾ വലിയ പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും സംഗമം അഭിപ്രായപ്പെട്ടു.സംഗമം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. ഹരിദാസ് എക്സ് എം.പി. ഉദ്ഘാടനം ചെയ്തു.ജയൻ അറക്കൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് ടി.കെ അഷറഫ് മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ജയപ്രകാശ്, ടി.പി. ചന്ദ്രൻ , എൻ. പി. നബീൽ, പുന്നക്കൽ സുരേഷ് , കമറുദ്ധീൻ പാലപ്പെട്ടി , ശ്രീകല ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button