ചങ്ങരംകുളം : ഇന്റഗ്രേറ്റഡ് പ്രാഫഷനൽ ഫോറം എടപ്പാൾ ചാപ്റ്ററിനു കീഴിൽ ഇഫ്താർ മീറ്റും തസ്കിയ സംഗമവും സംഘടിപ്പിച്ചു. കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രധാന വ്യക്തിത്വങ്ങൾ സംബന്ധിച്ചു. സമസ്ത പൊന്നാനി മേഖല സെക്രട്ടറി അബ്ദുസ്സലാം സഅദി സംഗമം ഉദ്ഘാടനം നിർവഹിച്ചു. സുന്നി വോയ്സ് എഡിറ്റർ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തി. പ്രാെഫ:അനീസ് ഹൈദരി അധ്യക്ഷത വഹിച്ചു. ശുക്കൂർ അബ്ദുള്ള, സി.വി ഇബ്രാഹിം, കുട്ടി നടുവട്ടം, ഉമർ സഖാഫി കക്കിടിപ്പുറം ആസിഫ്തണ്ടിലം, സുഹൈൽ കാളാച്ചാൽ പ്രസംഗിച്ചു.