THAVANUR

ഐഡിയൽ മോണ്ടിസ്സോറി പ്രവേശനോൽസവം നടന്നു

തവനൂർ: രണ്ടു വർഷത്തിനുശേഷംപൂർണ്ണമായും തുറക്കുന്ന
കടകശ്ശേരി ഐഡിയൽ മോണ്ടിസ്സോറി സ്കൂൾ പ്രവേശനോൽസവം നടത്തി.

ആട്ടവും പാട്ടുമായി കുട്ടികളിൽനിന്നുള്ള കളിചിരികൾ വീണ്ടും കാമ്പസിൽ മുഴങ്ങി തുടങ്ങി.

സ്കൂൾ പരിസരവും ക്ലാസ് മുറികളും വർണ ബലൂണുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചും മധുരവിതരണം ചെയ്തും സ്വീകരിച്ച കുഞ്ഞുങ്ങൾ അദ്ധ്യാപകരോടൊപ്പം ഐഡിയൽ ചിൽഡ്രൻസ്പാർക്ക്, പ്ലേ ഗ്രൗണ്ട് ,പക്ഷിക്കൂട്, മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു.

ആദ്യമായി ക്ലാസിലെത്തുകയും അദ്ധ്യാപകരെ നേരിട്ടു കാണുകയും ചെയ്യുന്നതിൻ്റെ സന്തോഷത്തിലാണ് മോണ്ടിസ്സോറി ക്ലാസുകളിലെ കുരുന്നുകൾ.

മോണ്ടിസോറി പ്രിൻസിപ്പാൾ ബിന്ദു പ്രകാശ്, മാനേജർ മജീദ് ഐഡിയൽ, സിനി ആർട്ടിസ്റ്റും ഐഡിയൽ അദ്ധ്യാപികയുമായ രൂപ ലക്ഷ്മി,സുമ വിജയൻ, ഷിമ അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button