BREAKING NEWSKUTTIPPURAMMALAPPURAMPUBLIC INFORMATIONUncategorizedUPDATES
എൻ ജി ഒ യൂണിയൻ ജില്ലാ കലോത്സവം 21 ന് മലപ്പുറത്ത്
മലപ്പുറം : സംസ്ഥാന സർക്കാർ ജീവനക്കാർക്കായി എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ജില്ലാതല മത്സരം 21 ന് രാവിലെ 9 മുതൽ മലപ്പുറം ഗവണ്മെന്റ് കോളേജിൽ നടക്കും. ലളിതഗാനം, ശാസ്ത്രീയ സംഗീതം, കവിതാലാപനം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, നാടോടി നൃത്തം (സിംഗിൾ ), നാടൻ പാട്ട് (സിംഗിൾ ), മിമിക്രി (സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക മത്സരം ), ഒപ്പന, തിരുവാതിരക്കളി (വനിതകൾക്ക് മാത്രം ), നാടൻ പാട്ട് (ഗ്രൂപ്പ് ), മൂകാഭിനയം (മൈo), തബല, ചെണ്ട, മൃദഗം, വയലിൻ (വെസ്റ്റേൺ ), ഓടക്കുഴൽ, പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ് /ജലചായം, കാർട്ടൂൺ, കഥാരചന, കവിത രചന (പൊതു മത്സരം ) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. 15 ന് മുൻപ് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം.