MALAPPURAM
മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ
ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിന് എടവണ്ണ ചെമ്പ്കുത്ത് ജാമിഅ കോളേജിനു സമീപം മലയുടെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റ പാടുകളുണ്ടായിരുന്നു. ഫോറൻസിക് പരിശോധനയിലും മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലുമാണ് മരണം വെടിയേറ്റാണെന്ന് സ്ഥിരീകരിച്ചത്.