CHANGARAMKULAMLocal news

എട്ട് വയസിൽ രണ്ട് ലോക റെക്കോഡുകളുമായി അനന്തു

പാവറട്ടി:കുട്ടുകാരുമായി കളിച്ചും രസിച്ചും നടക്കേണ്ട പ്രായത്തിൽ അനന്തുവിനിഷ്ടം മൺ മറഞ്ഞുപോയ മൃഗങ്ങളെ കുറിച്ചറിയാനാണ്. ചരിത്രാതീതകാലത്തു ള്ള മുന്നൂറിലേറെ മൃഗങ്ങ ളെയും സസ്തനികളെയു മാണ് അനന്തു അനായാസം തിരിച്ചറിഞ്ഞ് പേരുകൾ പറയുന്നത്

അതിൽ 150ൽ പരം ദിനോസറുകളും ഉൾപ്പെടുന്നു. രണ്ടുവയസ് മുതൽ തുടങ്ങിയതാണ് അനന്തുവിന് ഇവയോടുള്ള സ്നേഹം അതുകൊണ്ടു തന്നെ ഇവയുടെ വലു പ്പവും തൂക്കവും മാത്രമല്ല അവയുടെ സ്വഭാവ സവിശേഷതകൾ കൂടി അനന്തുവിന് ഹൃദിസ്ഥമാണ്.

ആറര വയസിൽ 120 ദിനോസർ ഇനങ്ങളെഒരു മിനിറ്റു മുപ്പത്തിയഞ്ചു സെക്കൻഡിൽ തിരിച്ചറി ഞ്ഞാണ് അനന്തു ലോക റെക്കോഡുമായി ഇന്റർനാഷനൽ ബുക്കിൽ ഇടം നേടിയത്.നൂറു പ്രീ ഹിസ്റ്റോറിക്ക് അനി മൽസിനെ ഒരു മിനു ട്ടിൽ തിരിച്ചറിഞ്ഞു കലാംസ് വേൾഡ് റെക്കോഡും അനന്തുവിനെ തേടിയെത്തി. എളവള്ളി വാക സ്വദേശികളായ പ്ര തീഷ്കുമാർ – മഞ്ജിമ ദമ്പതികളുടെ മക നായ അനന്തു ആർ ത്താറ്റ് ഹോളി ക്രോ സ് സീനിയർ സെ ക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വി ദ്യാർഥിയാണ്. ചേട്ടന്റെ ഈ ഇഷ്ടങ്ങളോട് കൂടെത്തന്നെയാണ് അനിയത്തി ആവണിയുടെയും യാത്ര.പഠനത്തിലും ഒന്നാമനായ അന ന്തുവിന്റെ ഈ വിജ യത്തിന് പിന്നിൽ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹാനവും ഉണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button