EDAPPAL
എടപ്പാൾ ക്രൂയിസർ സ്റ്റാൻ് നിർമ്മാണം പൂരോഗമിക്കുന്നു
എടപ്പാൾ | ടൗണിലെ ക്രൂയിസർ സ്റ്റാൻ്റിലെ ഡ്രൈവർമാരുടെ ആവശ്യമനുസരിച്ച് തൃശൂർ റോഡിൽ സ്വകാര്യപങ്കാളിത്തത്തോടെ എടപ്പാൾ ഗ്രാമപഞ്ചായത്ത് ക്രൂയിസർ സ്റ്റാൻ്റിന് ഷെഡ് നിർമ്മിച്ചു. കാം ഡിജിറ്റൽ ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയുടെ സഹകരണത്തോടെയാണ് ക്രൂയിസർ സ്റ്റാൻ്റിന് ഷെഡ് നിർമ്മിച്ചിട്ടുള്ളത്. എടപ്പാൾ നഗര സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി വ്യാപാരികളുടെയും സഹകരണത്തോടെ നിരവധി സംവിധാനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.