EDAPPAL
എടപ്പാൾ കോലളമ്പ് കോലത്ത് സ്വദേശി ജയപ്രകാശ് അന്തരിച്ചു
എടപ്പാള്‍ : കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ഥാപന ഉടമ മരിച്ചു. കോലളമ്പ് കോലത്ത് ജയപ്രകാശ്(.47) നെ ആണ് ഇന്ന് രാവിലെ 10.45 ന് അദ്ദേഹത്തിന്റെ എടപ്പാള്‍ നേതാജി ബൈപ്പാസിലുള്ള കമ്പ്യൂട്ടർ സ്ഥാപനത്തിൽ ബോധമില്ലാതെ കിടക്കുന്ന നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടത്. ഉടനെ എടപ്പാൾ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . ജയപ്രകാശ് ഈ സ്ഥാപനത്തിൽ തന്നെ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു.