EDAPPALLocal newsTRENDING

ആയുധങ്ങളുമായി യുവാവ് കുറ്റിപ്പുറം പാലത്തിന് മുകളില്‍

പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ യുവാവിനെ തഴെയിറക്കി

എടപ്പാൾ:ആയുധങ്ങളുമായി യുവാവ് പാലത്തിന് മുകളില്‍ കയറി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച കാലത്ത് 11 മണിയോടെയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കയ്യില്‍ അരിവാളും വെട്ടുകത്തിയും ആയി 30 വയസ്സ് തോനിക്കുന്ന യുവാവ് പാലത്തിന്റെ ഏറ്റവും മുകളിലായി കയറി നിന്നത്. സംഭവം അറിഞ്ഞ് നാട്ടുകാരും യാത്രക്കാരും എത്തി. കുറ്റിപ്പുറം സ്വദേശിയായ മാനസിക അസ്വസ്ഥതയുള്ള യുവാവാണ് കഥാനായകന്‍ എന്നത് അറിഞ്ഞതോടെ യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി.സംഭവം അറിഞ്ഞ് കുറ്റിപ്പുറം എസ്ഐ അഷറഫിന്റെ നേതൃത്വത്തില്‍ പോലീസെത്തി തന്ത്രപരമായ ഇടപെടലിലൂടെ യുവാവിനെ താഴെയിറക്കുകയായിരുന്നു.പിന്നീട് പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ യുവാവിനെ അനുയയിപ്പിച്ച് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button