EDAPPAL
എടപ്പാളിൽ നോക്കി നടന്നില്ലെങ്കിൽ പണി കിട്ടും.
എടപ്പാൾ: പൊന്നാനി റോഡിൽ
നോ പാർക്കിംഗ് ബോർഡിൽ തട്ടി കാൽ നട യാത്രക്കാരുടെ കാലിൽ പരിക്കേൽക്കുന്നത് പതിവാകുന്നു. എടപ്പാൾ പൊന്നാനി റോഡിലെ നോ പാർക്കിംഗ് ബോർഡിന്റെ കാലുകളാണ് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്. കൈവരിയിൽ കെട്ടിനിർത്തിയ ബോർഡിന്റെ കാലുകൾ റോഡിലേക്ക് തള്ളിയാണ് നിൽക്കുന്നതിൽ തട്ടിയാണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത്. നിരവധി പേർക്ക് പരിക്കേറ്റത്തോടെ നാട്ടുകാർ റോഡിലേക്ക് തള്ളിനിൽക്കുന്ന ഭാഗത്ത് പ്ലാസ്റ്റിക് കുപ്പി കൊണ്ട് മറച്ചാണ് താൽക്കാലിക സംരക്ഷണം ഒരുക്കിയിരിക്കുന്നത്.
