EDAPPALLocal news
എടപ്പാളിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം
എടപ്പാള്‍: സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് മത്സരം. ദിവസവും രാത്രി 8.20 നാണ് മത്സരം. സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 28 ടീമുകൾ അണിനിരക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ്, സി പി ബാവഹാജി, സ്വാഗത സംഘം ചെയർമാൻ
യു പി പുരുഷോത്തമൻ, ജനറൽ കൺവീനർ നൗഫൽ സി തണ്ടിലം എന്നിവർ സംസാരിച്ചു.