EDAPPALLocal news

എടപ്പാള്‍ പഞ്ചായത്ത് : അതിദരിദ്രര്‍ക്കുള്ള മരുന്ന് വിതരണം ചെയ്തു.

എടപ്പാള്‍ : എടപ്പാള്‍ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദാരിദ്ര രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി അതിദരിദ്രരായ രോഗികള്‍ക്കുള്ള മരുന്ന് വിതരണം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പഞ്ചായത്തില്‍ 84 കുടുംബങ്ങള്‍ക്കാണ് മരുന്ന വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരന്‍ അധ്യക്ഷനായി, പ്ഞ്ചായത്തംഗങ്ങളായ ക്ഷമാ റഫീഖ്, കെ വി ഷീന, പി വി ലീല, എംകെഎം ഗഫൂര്‍, ഷിജില, കെ പി സിന്ധു, മെഡിക്കള്‍ ഓഫീസര്‍ സാജിത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം എ ദിനേശന്‍ സ്വാഗതവും വിഇഒ അജേഷ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button