എം വി ആർ ഫാർമ കെയറിന് തുടക്കമായി മാർച്ച് മാസത്തിൽ എടപ്പാളും ആരംഭിക്കും
കാൻസർ രോഗികൾക്ക് മികച്ച ചികിത്സയും സേവനങ്ങളും നൽകുന്ന കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ കേരളത്തിലെ പ്രധാന പട്ടണങ്ങളിലല്ലാം ആരംഭിക്കുന്ന എം.വി.ആർ ഫാർമ കെയറിൻറെ ആദ്യ വിൽപ്പന സ്ഥാപനങ്ങളുടെ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ ഷെവലിയർ സി.ഇ ചാക്കുണ്ണിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.ഏറ്റവും ചുരുങ്ങിയ ചെലവിൽ ക്യാൻസർ രോഗികൾക്ക് മരുന്നുകൾ എത്തിക്കുക എന്നതാണ് എം.വി.ആർ ഫാർമ കെയർ എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്.ജനുവരിയിൽ പയ്യന്നൂർ, കാസർകോട്, രാമനാട്ടുകര എന്നിവിടങ്ങളിലും മാർച്ചിൽ കുന്നംകുളം നഗരത്തിൽ ,എടപ്പാൾ കൂടാതെ കോഴിക്കോട് വിവിധയിടങ്ങളിലായും എം.വി.ആർ ഫാർമയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ സി.എൻ വിജയകൃഷ്ണൻ പറഞ്ഞു. കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ നാരായണൻകുട്ടി മാസ്റ്റർ, ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, ലാഡർ ജനറൽ മാനേജർ സുരേഷ് ബാബു, ലാഡർ ഡയറക്ടർമാരായ കൃഷ്ണൻ കോട്ടുമല, ലബീബ് ഹസ്സൻ, സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് എ.ജി.എം. രാകേഷ്, മാനേജർ അഷറഫ് എന്നിവർ പങ്കെടുത്തു.