VATTAMKULAM
ആർ ബി എസ് കെ സ്ക്രീനിംഗ് ക്യാമ്പയിൻ ആരംഭിച്ചു
വട്ടംകുളം :ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വട്ടംകുളം പഞ്ചായത്തിലെ ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആരോഗ്യ പരിശോധന പദ്ധതി തുടങ്ങി. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശാന്ത മാധവൻ, വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് നഴ്സ് സി. സരള , Rbsk നഴ്സ് എസ് . അർച്ചന , രേഷ്മ പ്രവീൺ, പി. അശ്വതി, സതീഷ് അയ്യാപ്പിൽ , എ.വി. സുബദ്ര എന്നിവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പരിശോധന ക്യാമ്പുകൾ നടത്തി ആരോഗ്യ പരമായ പ്രശ്നങ്ങൾ ഉള്ള കുട്ടികളെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കി കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.