EDAPPAL

ആളു മാറി യുവാവിനു നേരെ സദാചാര പോലീസ് ചമഞ്ഞ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം

എടപ്പാള്‍ : ആളു മാറി യുവാവിനു നേരെ സദാചാര പോലീസ് ചമഞ്ഞ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം. 
മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത എരമംഗലം സ്വദേശികളായ രണ്ട് യുവാക്കള്‍ ചങ്ങരംകുളം പോലീസിന്റെ കസ്റ്റഡിയില്‍.

പടിഞ്ഞാറങ്ങാടി സ്വദേശിയായ 32 വയസ്സുകാരനെ അണ്ണക്കമ്പാട് വെച്ചാണ് സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം മര്‍ദ്ദിക്കുകയും വീഡിയോ എടുക്കുകയും ചെയ്തത്.

മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത സംഘത്തിലെ ഒരു യുവാവിന്റെ സഹോദരന്റെ ഭാര്യയെ ഒരു യുവാവ് ഇന്‍സ്റ്റഗ്രാം വഴി ശല്യപ്പെടുത്തുകയും അശ്ളീല വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ഈ വിവരം അറിഞ്ഞ മര്‍ദ്ദക സംഘത്തിന് നേതൃത്വം കൊടുത്ത യുവാവ് സഹോദര ഭാര്യയെക്കൊണ്ട് ശല്യം ചെയ്യുന്ന യുവാവിനെ അണ്ണക്കമ്പാട് എത്തിക്കുവാന്‍ ചട്ടം കെട്ടി.

താന്‍ ചുവന്ന നിറമുള്ള പോളൊ കാറിലാണ് വരുന്നതെന്ന്  വിവരം അയാള്‍ യുവതിയെ അറിയിച്ചു.

ഇയാളെ പിടികൂടാന്‍ യുവാക്കളുടെ സംഘം അണ്ണക്കമ്പാടുള്ള ഒരു ഇരു ചക്ര വാഹന കച്ചവട സ്ഥാപനത്തിന് മുന്നില്‍ നിലയുറപ്പിച്ചു.

ഈ സമയത്താണ് ചുവന്ന സ്വിഫ്റ്റ് കാറില്‍ പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവ് അതു വഴി വരുന്നത്.കാര്‍ തടഞ്ഞ് യുവാക്കള്‍ യുവാവിനെ ക്രുരമായി മര്‍ദ്ദിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു.തനിക്ക് ഈ വിഷയം അറിയില്ലെന്നും ആളുമാറിയാണ് മര്‍ദ്ദിക്കുന്നതെന്നും അക്രമത്തിനിരയായ യുവാവ് കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ മര്‍ദ്ദനം തുടരുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവ് എടപ്പാള്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button