PONNANI

ജനസദസ് സംഘടിപ്പിച്ചു

പൊന്നാനി | ഭീകരവാദത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൻ്റെ ഭാഗമായി സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവാദത്തിനെതിരെ മാനവികത എന്ന സന്ദേശം ഉയർത്തി ജനസദസ് സംഘടിപ്പിച്ചു. കുണ്ടുകടവ് ജംഗ്ഷനിൽ നടന്ന പരിപാടി പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി കെ ഖലിമുദീൻ ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ കെ ഹുസൈൻ, പി വി ലത്തീഫ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ ഇ സിന്ധു ഭീകര വിരുദ്ധ പ്രതിജ്‌ഞെ ചൊല്ലി നൽകി പി ഇന്ദിര സ്വാഗതവും രജീഷ് ഊപ്പാല നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button