CHANGARAMKULAMLocal news
ആലംകോട് സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചങ്ങരംകുളം:ആലംകോട് സ്വദേശിയായ യുവാവിനെ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ആലംകോട് കക്കാട്ട്
പറമ്പിൽ മണിയുടെ മകൻ ബിബിൻ ദാസ് (30)നെയാണ്
വീടിനടുത്ത് ആൾതാമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ
ബിബിൻ ദാസിനെ വീട്ടിൽ നിന്ന്
കാണാതായിരുന്നു.വൈകുന്നേരം 6 മണിയോടെ
കുടുംബ ക്ഷേത്രത്തിൽ വിളക്ക് വെക്കാൻ പോയവരാണ്
വീടിന് മുന്നിൽ തൂങ്ങിയ നിലയിൽ ബിബിൻദാസിനെ
കണ്ടത്.തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന്
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ
എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കൺസക്ഷൻ
ജോലിക്കാരനായ ബിബിൻദാസ്
അവിവാഹിതനാണ്.അമ്മ തങ്കമണി,സഹോദരങ്ങൾ
ബീന, ബിനീഷ.മൃതദേഹം നടപടിക്രമങ്ങൾ
പൂർത്തിയാക്കി ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും