PONNANI
ബിയ്യം കായൽ വള്ളംകളി സെപ്റ്റംബർ ഒമ്പത് അവിട്ടം നാളിൽ
പൊന്നാനി : മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം ഇത്തവണ അവിട്ടം നാളിൽ ബിയ്യം കായലിൽ വള്ളംകളി മത്സരം നടക്കും. ഓണമടുത്തിട്ടും വള്ളംകളി മത്സരം നടത്തിപ്പുസംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളാരംഭിച്ചിരുന്നില്ല. ക്ലബ്ബുകൾ മത്സരത്തിനായി പരിശീലനമാരംഭിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകാത്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വള്ളംകളി മത്സരം നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡി.ടി.പി.സി. സെക്രട്ടറി നിർദേശം നൽകി.
തഹസിൽദാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗവും ഓൺലൈനായി ചേർന്നു. ചൊവ്വാഴ്‌ച വൈകീട്ട് മൂന്നിന് സംഘാടകസമിതി രൂപവത്കരണത്തിനായി തഹസിൽദാർ യോഗം വിളിച്ചിട്ടുണ്ട്.