KERALA
ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ചയാള്‍ പിടിയില്‍.
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ചയാള്‍ പൊലീസ് പിടിയില്‍. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ(21 വയസ്)യാണ് അറസ്റ്റിലായത്.
ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസ് കാത്തുനില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകയെ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചശേഷം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തക ബഹളംവെച്ചതോടെ നാട്ടുകാര്‍ യുവാവിനെ പിടികൂടിയെങ്കിലും ഇയാള്‍ വിവസ്ത്രനായി ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.