EDAPPAL
ആരോഗ്യമേള: കാലടി ഗ്രാമപഞ്ചായത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു
എടപ്പാൾ: പൊന്നാനി ബ്ലോക്ക് ആരോഗ്യമേളയുടെ പ്രചരണാർത്ഥം കാലടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ജി ജിൻസി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.അബ്ദുൾ ഗഫൂർ, കെ.കെ.ആനന്ദൻ, ബഷീർ തുറയാറ്റിൽ, സുരേഷ് പനക്കൽ, കെ.ജി.ബാബു, അബ്ദുൾ റസാഖ്, ഇ.പി.രജനി, സെലീന, എ.പി.രമണി, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ്, കെ.സി.മണിലാൽ, സതീഷ് അയ്യാപ്പിൽ, കെ.എ കവിത, സി.ബീന, സെക്രട്ടറി പി.എം ഷാജി എന്നിവർ സംസാരിച്ചു. കാലടി ഗ്രാമപഞ്ചായത്തിൽ നിന്ന് ആരംഭിച്ച കൂട്ട ഓട്ടം കാലടി കുടുംബാരോഗ്യ കേന്ദ്രത്തിൽ അവസാനിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.