India

ആധാര്‍ പൗരത്വത്തിന്റെ നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല’; തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ നിര്‍ണായക തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ്കമ്മിഷന്‍ വാദം ശരിവച്ച് സുപ്രീം കോടതി. വാക്കാലാണ് കോടതിയുടെ നീരക്ഷണം.

പൗരന്മാരല്ലാത്തവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും ഒഴിവാക്കുന്നതും കമ്മീഷന്റെ പരിധിയില്‍ വരുമെന്നും കോടതി നിരീക്ഷിച്ചു. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണ കേസില്‍ കോടതിയില്‍ വാദം തുടരുകയാണ്.

എസ് ഐ ആര്‍ ശരിയോ തെറ്റോ എന്നറിയാനുള്ള സുപ്രധാന വാദമാണ് സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആരുടെയെങ്കിലും വോട്ട് അവര്‍ അറിയാതെ വെട്ടിമാറ്റിയിട്ടുണ്ടെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button