EDAPPAL

അസ്ഥിരോഗ സർജറി ക്യാമ്പ് 25ന് എടപ്പാൾ നടുവട്ടം ഗെറ്റ് വെൽ ഹോസ്പിറ്റല്ലിൽ വെച്ച് നടക്കും

എടപ്പാൾ: നടുവട്ടം ഗെറ്റ് വെൽ ഹോസ്പിറ്റലും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജും സംയുക്തമായി ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെ
നടുവട്ടം ഗെറ്റ് വെൽ ഹോസ്പിറ്റലിൽ അസ്ഥിരോഗ നിർണയ സർജറി ക്യാമ്പ് സംഘടിപ്പിക്കു lമെന്ന് ഹോസ്പിറ്റൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
പറഞ്ഞു. ക്യാമ്പ് പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും. കെ ടി
ജലീൽ എംഎൽഎ അധ്യക്ഷനാ
സന്ധിമാറ്റിവയ്ക്കൽ ശസ്ത്ര
ക്രിയ, അസ്ഥിരോഗ ബലക്ഷയ
ചികിത്സകൾ, ജന്മനാൽ അസ്ഥിക്കുണ്ടാകുന്ന വളവ്, തിരിവ്,അംഗവൈകല്യങ്ങൾ എന്നിവയ്ക്കുള്ള ശസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സകളും ലഭിക്കും.

സൗജന്യ പരിശോധന, റേഡിയോളജി സേവനങ്ങൾ, ലാബ് ടെസ്റ്റുകൾ,നിർദേശിക്കുന്ന ശസ്ത്രക്രിയകൾ എന്നിവയ്ക്ക് 25 ശതമാനം കിഴിവ് ലഭിക്കും. തുടർ ചികിത്സവേണ്ടവർക്ക് എംഇഎസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ
കുറഞ്ഞ നിരക്കിൽ ലഭിക്കും.
ആദ്യം രജിസ്ട്രർ ചെയ്യുന്ന 200
പേർക്കാണ് ആനുകൂല്യം ലഭിക്കുക. ബന്ധപ്പെടേണ്ട നമ്പർ 8943055532, 8943055577. ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ.കെ എൻ സക്കരിയ, പി പി നഫൽ, ഡോ. എ കെ ഹാറൂൺ,
കെ അൻസിഫ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button