Local newsPONNANI

അവധിക്കാല അധ്യാപക പരിശീലനം തുടങ്ങി

പൊന്നാനി: കുട്ടികളുടെ പഠനരീതികൾ കൂടുതൽ രസകരമാക്കുവാൻ അവധിക്കാല അധ്യാപക പരിശീലനം തുടങ്ങി. അധ്യാപക സംഗമം എന്നപേരിലാണ് പരിശീലനങ്ങൾ നടക്കുന്നത്. പൊന്നാനി യു.ആർ.സിയിൽ നടന്ന ജില്ലാതല അധ്യാപകസംഗമം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സമഗ്ര ശിക്ഷാ കേരളം മലപ്പുറം ഡി.പി.സി. ഇൻചാർജ് പി. മനോജ്‌കുമാർ അധ്യക്ഷതവഹിച്ചു.
പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ, ബി.പി.സി. ഡോ. ഹരിആനന്ദകുമാർ, യു.ആർ.സി. പരിശീലകൻ അജിത്ത് ലൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ, സഹിതം പോർട്ടൽ, പോക്സോ, വിദ്യാലയ വിലയിരുത്തൽ, ഉൾച്ചേർന്ന വിദ്യാഭ്യാസം, പ്രായോഗികതലം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളുണ്ടായി. വിവിധ വിഷയങ്ങളിൽ ജില്ലാതലത്തിൽ പരിശീലനം നേടിയ അധ്യാപകർ ക്ലാസെടുത്തു.
വരുംദിവസങ്ങളിലും പരിശീലനം തുടരും. പൊന്നാനി ഉപജില്ലയിലെ എൽ.പി, യു.പി. വിഭാഗം പരിശീലനം ജി.എൽ.പി. സ്കൂൾ വെള്ളീരി, യു.ആർ.സി. പൊന്നാനി, ജി.എച്ച്.എസ്.എസ്. തൃക്കാവ്, എം.ഐ. ബോയ്‌സ് എച്ച്.എസ്.എസ്. എന്നീ സ്കൂളുകളിലും ജില്ലാതല ഹൈസ്കൂൾ വിഭാഗം വിഭാഗം മലയാളം, ഗണിതം പരിശീലനം പൊന്നാനി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുമാണ് നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button