PONNANI

കുറ്റിക്കാട് ശ്‌മശാനത്തിനടുത്ത് പുഴയിലേക്കിറങ്ങാൻ അനധികൃതമായി ഇരുമ്പുപടികൾ നിർമിച്ചതായി പരാതി

പൊന്നാനി : ബലിതർപ്പണം നടത്തുന്ന ഭാരതപ്പുഴയിലെ കുറ്റിക്കാട് ശ്‌മശാനത്തിനടുത്ത് പുഴയിലേക്കിറങ്ങാൻ അനധികൃതമായി ഇരുമ്പുപടികൾ നിർമിച്ചതായി പരാതി.
ടൂറിസ്റ്റ്ബോട്ടിൽ വിനോദസഞ്ചാരികളെ കയറ്റാനായാണ് ചൊവ്വാഴ്‌ച രാത്രി ഇവ നിർമിച്ചതെന്നാണ് ആരോപണം. വർഷങ്ങളായി ബലിതർപ്പണം നടത്തുന്ന സ്ഥലത്താണ് നഗരസഭയുടെയോ പോലീസിന്റെയോ അനുമതിയില്ലാതെ നിർമാണം നടത്തിയതെന്ന് കുറ്റിക്കാട് ക്ഷേത്ര കമ്മിറ്റിയും വിശ്വചൈതന്യ ഭാരവാഹികളും ആരോപിച്ചു.

ഇവിടെ നിർമാണത്തിന് അനുമതി കൊടുക്കുന്നത് പോർട്ട് വിഭാഗമാണെന്നും അധികൃതർക്ക് ഇതുസംബന്ധിച്ച് പരാതി കൈമാറിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button