EDAPPAL


കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ 4 കോടി രൂപയുടെ വികസനം വരുന്നു

കുറ്റിപ്പുറം : ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ കുറ്റിപ്പുറത്ത് ലിഫ്റ്റ് സംവിധാനം ഉൾപ്പെടെ 4 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നു. സ്റ്റേഷന്റെ ആദ്യഘട്ട നവീകരണ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി അറിയിച്ചു. 1.5 കോടി രൂപ ചെലവിലാണ് ഇരു പ്ലാറ്റ്ഫോമുകളിലുമായി ലിഫ്റ്റ് സംവിധാനം ഒരുക്കുന്നത്.

ഷെൽറ്ററുകളുടെ നിർമാണത്തിന് 1.5കോടിയും നിലവിലെ കെട്ടിടങ്ങളുടെ നവീകരണത്തിന് ഒരുകോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. വികസന പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും ജോലികൾ ഉടൻ ആരംഭിക്കുമെന്നും എംപിയുടെ ഓഫിസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button