KERALA
പത്താം ക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നിഗമനം
കൊല്ലം: കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. കൊല്ലം അഞ്ചല്‍ ഇടമുളക്കില്‍ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. അഞ്ചല്‍ വെസ്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക അനുമാനം.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ പഠിച്ച ശേഷം ഉറങ്ങാന്‍ കിടന്നതാണ് അഭിഷേക്.