സ്വർണ്ണം; വീണ്ടും വില ഉയർന്ന്, പവന്ന് 160 രൂപ കൂടി
സ്വർണ വില കുതിക്കുന്നു. ഇന്നലെ ആശ്വാസകരമായെങ്കിലും ഇന്ന് വീണ്ടും വിലകൂടി.
ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8045 രൂപയായി. പവന് 160 രൂപ വർദ്ധിച്ച് 64,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8777 രൂപയും പവന് 70,216 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6582 രൂപയും പവന് 52,656 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,935 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ കണക്ക് പ്രകാരം രാജ്യാന്തര വിപണിയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. എന്നിട്ടും ആഭ്യന്തര വിപണി ശക്തമാവുന്നു. സ്വർണ നിക്ഷേപങ്ങളിൽ നിന്നും വ്യാപകമായി ലാഭമെടുപ്പ് നടന്നതിനാലാണ് രാജ്യാന്തര വിപണിക്ക് തളർച്ചയുണ്ടായത്.
സ്വർണത്തിൻ്റെ വില കൂടുമ്പോൾ സ്വർണാഭരണങ്ങളുടെ വിലയും ഉയരുകയാണ്. പണിക്കൂലിയിലെ വ്യത്യാസമാണ് സ്വർണാഭരണങ്ങളുടെ വില ഉയരാനുള്ള പ്രധാന കാരണം. മാത്രമല്ല ജി.എസ്.ടി.യും മറ്റു ചാർജുകളും ഈടാക്കുന്നുമുണ്ട്.