CHANGARAMKULAM
അഡ്വ. പി രാജഗോപാലമേനോന് സാഹിതി പുരസ്കാരം
ചങ്ങരംകുളം : കെപിസിസി സംസ്കാര സാഹിതി പൊന്നാനിനിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ- സാംസ്കാരിക – സാഹിത്യ രംഗത്തെ സംഭാവനകളെ മുൻനിർത്തി നൽകുന്ന
‘ സാഹിതി പുരസ്കാര’ ത്തിന് കവിയും സാമൂഹ്യ പ്രവർത്തകനുമായ
അഡ്വ: പി. രാജഗോപാലമേനോനെ തിരഞ്ഞെടുത്തു.
ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന ‘ഗുരുവന്ദനം’ പരിപാടിയിൽ വെച്ച് മുൻ എം.പി : സി.ഹരിദാസ് പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ടി.പി.ശബരീഷ്കുമാർ കൺവീനർ എ.വി. മഹേഷ് ബാബു എന്നിവർ അറിയിച്ചു.